Friday, December 2, 2016

കുഞ്ഞിക്കല്‍ത്തപ്പം



ചേരുവകള്‍:

ബിരിയാണി അരി -ഒരു കപ്പ്
പൊന്നി അരി -മൂന്ന് കപ്പ്
പഞ്ചസാര -രണ്ട് കപ്പ്
ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തേങ്ങ ചിരവിയത് -ഒരു തേങ്ങയുടേത്
കടലപ്പരിപ്പ് -ഒരു കപ്പ്
പഞ്ചസാര -രണ്ട് കപ്പ്
ഏലക്കായ പൊടിച്ചത് -അര ചെറിയ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

അപ്പത്തിന് അരി കുതിര്‍ത്ത് വെക്കുക. പഞ്ചസാരയും ഏലക്കായും ഉപ്പും ചേര്‍ത്ത് ഇഡ്ഡലി മാവിന്‍െറ അയവില്‍ അരച്ചെടുക്കുക. അടുപ്പില്‍ ഉരുളിയോ ചീനച്ചട്ടിയോ വെച്ച് അല്‍പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ കൂട്ട് ഒരു തവി കോരിയൊഴിക്കുക. ഒഴിച്ചു കഴിഞ്ഞാല്‍ ഇതിന്‍െറ ചുറ്റും സ്പൂണ്‍കൊണ്ട് എണ്ണ മുകളിലേക്ക് തട്ടി കൊടുത്തുകൊണ്ടിരിക്കണം. മറിച്ചിടാതെ എണ്ണയിങ്ങനെ മുകളിലേക്ക് തട്ടി കൊടുത്തു കൊണ്ടുവേണം വേവിക്കാന്‍. വെന്ത് കഴിഞ്ഞാല്‍ അരിപ്പ കൊണ്ട് കോരി എണ്ണ തോരാന്‍ ചരിച്ച് വെക്കണം. ഇങ്ങനെ മാവ് തീരുന്നത് വരെ ചുട്ടെടുക്കുക.
പണ്ടത്തിന്:

കടലപ്പരിപ്പ് വേവിച്ച് വെക്കുക. തേങ്ങ പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. നല്ലവണ്ണം വെന്ത് വറ്റി ഒട്ടുന്നരൂപത്തിലായാല്‍ കടലപരിപ്പും ഏലക്കാ പൊടിച്ചതും ചേര്‍ക്കുക. ഇത് ഈ അപ്പത്തിന്‍െറ കൂടെ ചേര്‍ത്ത് കഴിക്കാം.


EmoticonEmoticon