Tuesday, December 13, 2016

ഗ്രീന്‍പീസ് ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍

ബസുമതിയരി അരക്കിലോ
ഗ്രീന്‍പീസ്  300 ഗ്രാം, തൊലി കളഞ്ഞത്
സവാള  2 എണ്ണം; 4 ആയി മുറിച്ചത്
കുരുമുളക്, ജീരകം  1 ടീസ്പൂണ്‍ വീതം
ഗ്രാമ്പൂ  അര ടീസ്പൂണ്‍
ഉപ്പ്  പാകത്തിന്
നെയ്യ്  1 കപ്പ്
പട്ട  2” കഷ്ണം
ബേലീഫ്  23 എണ്ണം
ഏലയ്ക്കാ  5 എണ്ണം

തയ്യാറാക്കുന്ന വിധം

ഗ്രീന്‍പീസ് ധാരാളം വെള്ളത്തിലിട്ട് വേവിച്ച് വെള്ളം തോര്‍ത്തിവക്കുക. ഈ വെള്ളം മാറ്റിവയ്ക്കുക. ഇതില്‍ സവാളയും ഉപ്പും ഗ്രാമ്പൂ, ഏലയ്ക്ക, പട്ട, ബേലീഫ്, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് 1520 മിനിറ്റ് ചെറുതീയില്‍ വക്കുക. വെള്ളം തോര്‍ത്തിവക്കുക. സുഗന്ധവ്യഞ്ജനങ്ങള്‍ മാറ്റുക. വെള്ളം മാറ്റിവയ്ക്കുക. അരി കഴുകി 20 മിനിറ്റ് കുതിര്‍ത്ത് അരിച്ചുവാരി 10 വയ്ക്കുക. നെയ്യ് ഒരു ഫ്രയിംഗ് പാനിലൊഴിച്ച് ചൂടാക്കുക. ജീരകമിട്ട് 12 മിനിറ്റ് വറുക്കുക. ഗ്രീന്‍ പീസും ചോറും ചേര്‍ത്ത് 12 മിനിറ്റ് വേവിക്കുക. മാറ്റിവച്ച സ്പൈസ് സ്റ്റോക്ക് ചേര്‍ക്കുക. ചോറിന് മീതെ 1” പൊക്കത്തില്‍ ഈ സ്റ്റോക്ക് നിര്‍ത്തക്കവിധം ഒഴിച്ചാല്‍ മതിയാകും. അടച്ച് ചെറുതീയില്‍ 1520 മിനിറ്റ് വച്ച് അരി വേവിക്കുക.


EmoticonEmoticon