Tuesday, December 13, 2016

ഡിണ്ടുഗല്‍ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍

ജീര റൈസ്-അരക്കിലോ
മട്ടന്‍-1 കിലോ
സവാള-250 ഗ്രാം
തക്കാളി-250 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-2
സ്റ്റാര്‍ അനൈസ്-2
ജാതിപത്രി-1
മുളകുപൊടി-3 ടീസ്പൂണ്‍
മല്ലിപ്പൊടി-4 ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
തൈര്-250 ഗ്രാം
പുതിന
മല്ലിയില
നെയ്യ്
ഓയില്‍
ഉപ്പ്

തയ്യാറാക്കുന്ന വിധം

മട്ടന്‍ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും തൈരും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
അരി കഴുകി അല്‍പനേരം വെള്ളത്തിലിട്ടു വയ്ക്കുക.

ബിരിയാണി ചെമ്പിലോ കുക്കറിലോ എണ്ണ ചൂടാക്കി മുഴുവന്‍ മസാലകള്‍ ചേര്‍ത്തിളക്കുക. പകുതി പുതിനയില, പകുതി മല്ലിയില എന്നിവയും ചേര്‍ത്തിളക്കണം.

ഇതിലേയ്ക്കു സവാള അരിഞ്ഞതു ചേര്‍ത്തു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. തക്കാളിയും ചേര്‍ത്തു വഴറ്റണം.
ഇതിലേയ്ക്കു മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. കുരുമുളകൊഴികെയുള്ള മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം. പാത്രം അടച്ചു വച്ച് മട്ടന്‍ വേവിച്ചെടുക്കുക.

ഒരുവിധം വെന്തു കഴിയുമ്പോള്‍ അരിയും കുരുമുളകു പൊടിയും ബാക്കിയുള്ള പുതിന, മല്ലിയിലയും ചേര്‍ത്തിളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.

ബിരിയാണി പാകമായിക്കഴിഞ്ഞാല്‍ നെയ്യു ചേര്‍ത്തിളക്കണം. ഡിണ്ടുഗല്‍ ബിരിയാണി തയ്യാര്‍.


EmoticonEmoticon