Showing posts with label north. Show all posts
Showing posts with label north. Show all posts

Thursday, November 16, 2017

കാശ്മീരി ചിക്കൻ



ചേരുവകൾ
ചിക്കൻ അരക്കിലോ
ഇഞ്ചി ഒരു കഷണം
പച്ചമുളക് 2 എണ്ണം
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
സവാള(ചെറുതായി അരിഞ്ഞത്)
2 എണ്ണം
തൈര് 3 ടേബിൾ സ്പൂൺ
പാൽ 4 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് ഒരു നുള്ള്
നെയ്യ് 2 ടേബിൾ സ്പൂൺ
വെള്ളം ഒരു കപ്പ്
ആൽമണ്ട് 6 എണ്ണം
കറുവപ്പട്ട 2 കഷണം
പെരുംജീരകം ഒരു ടീസ്പൂൺ
കശകശ അര ടീസ്പൂൺ
വഴനയില 3 എണ്ണം
വറ്റൽമുളക് 3 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കുങ്കുമപ്പൂ പാലിൽ കുതിർത്തു വയ്ക്കുക. ആൽമണ്ട്, കറുവപ്പട്ട, പെരുംജീരകം, കശകശ, വറ്റൽമുളക് എന്നിവ ചേർത്ത് അരക്കുക. നെയ്യ് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വഴനയില, സവാള, എന്നിവ വഴറ്റിയതിനു ശേഷം മല്ലിപ്പൊടി ചേർക്കുക. അതിലേക്ക് ചിക്കനും തൈരും ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് അടച്ചുവേവിക്കുക. വെന്തു വരുമ്പോൾ അരച്ചുവച്ചിരിക്കുന്ന അരപ്പും പാലിൽ കുതിർത്ത കുങ്കുമപ്പൂവും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.

Wednesday, September 27, 2017

പാവ് ബാജി



മുബൈ സ്പെഷ്യൽ!
ഇഷ്ട്ടമുള്ള എല്ലാ പച്ചക്കറികളും ഉപയോഗിക്കാം.ഇവിടെ ഉരുളക്കിഴങ്ങു,ഗ്രീൻപീസ്.കോളിഫ്ലവർ,പച്ചമുളക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്
പച്ചക്കറികൾ നന്നായി വേവിച്ചു ഒന്ന് ഉടച്ചു വെക്കുക.(കുക്കറിൽ വേവിക്കാം)
പാനിൽ ബട്ടർ / എണ്ണ ചൂടാക്കി സവാള വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ഒരു സ്പൂൺ മുളകുപൊടി മല്ലിപ്പൊടി ജീരകപ്പൊടി,മസാലപ്പൊടി എന്നിവയും ചേർത്ത് വഴറ്റുക.രണ്ടുവലിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി അൽപ്പം വെള്ളമൊഴിച്ചു അടച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കാം. സെർവ് ചെയ്യുമ്പോൾ നാരങ്ങാ നീരും സവാള ചെറുതായി അരിഞ്ഞതും ചേർക്കാം . ഒരു സ്പൂൺ ബട്ടർ മുകളിലൂടെ ഒഴിക്കാം! (കസ്തുരി മേത്തി പൗഡർ,ഡ്രൈ മംഗോ പൌഡർ,അനാർധാന പൌഡർ ഒക്കെ ചേർക്കുകയാണെങ്കിൽ നോർത്ത് ഇന്ത്യൻ ടേസ്റ്റ് കിട്ടും.

Thursday, December 15, 2016

ചിക്കന്‍ മഞ്ചൂറിയന്‍


ആവശ്യമുള്ളവ

കോഴി- 250ഗ്രാം
വെള്ളം- ഒന്നര കപ്പ്
മുട്ട- പകുതി
മൈദ- 2ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്‌ലവര്‍- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
സോയാബീന്‍ സോസ്- ഒന്നര ടേബിള്‍ സ്പൂണ്‍
വിനാഗിരി- ഒന്നര ടേബിള്‍ സ്പൂണ്‍
വൂസ്റ്റര്‍ സോസ്- ഒരു ടേബിള്‍ സ്പൂണ്‍
ടുമോട്ടോ കെച്ചപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
അജിനോ മോട്ടോ- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്,കുരുമുളക്‌പൊടി- ഒരു നുള്ള് വീതം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
സെലറി- ഒരുതണ്ട് നുറുക്കിയത്

തയ്യാറാക്കുന്നവിധം

വെള്ളം ഒഴിച്ച് കോഴി വേവിക്കുക. വെന്തശേഷം വെള്ളം അരിച്ച് മാറ്റുക.എല്ലില്‍ നിന്ന് ഇറച്ചി മാറ്റി കൈകൊണ്ട് ചെറുതായി വേര്‍പെടുത്തുക.ബാറ്ററിന്റെ കൂട്ട് നന്നായി യോജിപ്പിച്ച ശേഷം ഇറച്ചി വിടര്‍ത്തിയെടുത്ത് ചേര്‍ക്കുക. കുറേശ്ശെ എണ്ണയില്‍ കോരിയിട്ട് വറുക്കുക. എണ്ണ ചൂടാക്കി ചതച്ച ഇഞ്ചിയും വെളുത്തുളളിയും വഴറ്റുക. ഇനി സോസുകളെല്ലാം ഇറച്ചി വെന്ത വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. കുറുകി വരുമ്പോള്‍ കോഴി വറുത്തിട്ട് അടുപ്പത്ത് നിന്നെടുത്ത് സെലറി വിതറി ഉപയോഗിക്കുക.

ബീഫ് അസ്സാഡോ


ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് - ഒരു കിലോ
ഉപ്പ് - പാകത്തിന്
വിനാഗിരി - 100 മില്ലി
ഇഞ്ചി അരച്ചത് - 50 ഗ്രാം
വെളുത്തുള്ളി അരച്ചത് - 50 ഗ്രാം
ഗ്രാമ്പൂ - രണ്ടു ഗ്രാം
കറുവാപ്പട്ട - രണ്ടു ഗ്രാം
ജീരകം - രണ്ടു ഗ്രാം
മഞ്ഞള്‍പ്പൊടി - രണ്ടു ഗ്രാം
എണ്ണ - 200 മില്ലി
സവാള അരിഞ്ഞത് - 100 ഗ്രാം
തക്കാളി അരിഞ്ഞത് - 100 ഗ്രാം
പച്ചമുളക് അരിഞ്ഞത് - രണ്ടു ഗ്രാം
വറ്റല്‍മുളക് അരിഞ്ഞത് - രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂര്‍ച്ചയുള്ള  കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ 02. ചേരുവ പുരട്ടി, ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

പിറ്റേന്ന് ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.

നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പുറംവശം ഗോള്‍ഡന്‍ബ്രൗണ്‍  നിറമാകും വരെ വറുക്കുക.

പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫില്‍ നിന്നുള്ള വെള്ളം ഊറിവരണം.

പിന്നീട്, അരലീറ്റര്‍ ചൂടുവെള്ളം ചേര്‍ത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം, 07. മസാലയില്‍ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.

ബീഫ് തയാറാക്കിയ മസാല, മുകളില്‍ ഒഴിച്ചു ബ്രെഡിനൊപ്പം വിളമ്പുക.

Wednesday, December 14, 2016

ബീഫ്‌ കബാബ്‌


ആവശ്യമുള്ള സാധനങ്ങള്‍

അരപ്പിന്‌ 

ഒലിവ്‌ ഓയില്‍ - അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
സോയാ സോസ്‌ -അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
വിന്നാഗിരി -മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
തേന്‍ - കാല്‍ക്കപ്പ്‌
വെളുത്തുള്ളി -രണ്ടെണ്ണം(അരച്ചത്‌)
ഇഞ്ചി അരച്ചത്‌ -ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളക്‌ പൊടി - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌

കബാബിന്‌ ആവശ്യമുള്ള സാധനങ്ങള്‍ 

ബീഫ്‌ - ഒന്നരക്കിലോ(ചതുരത്തില്‍ അരിഞ്ഞത്‌)
ക്യാപ്‌സിക്കം -ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
സവാള - ചതുരത്തില്‍ അരിഞ്ഞത്‌-രണ്ടെണ്ണം
സ്‌ക്യൂവേഴ്‌സ് -പത്തെണ്ണം(മുപ്പത്‌ മിനിറ്റ്‌ വെള്ളത്തില്‍ കുതിര്‍ത്തത്‌)

തയാറാക്കുന്ന വിധം 

ഒരു ബൗളില്‍ അരപ്പിനുള്ളത്‌ യോജിപ്പിച്ചെടുക്കുക. അതിലേക്ക്‌ ഇറച്ചി ചേര്‍ത്ത്‌ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. സ്‌ക്യൂവേഴ്‌സില്‍ മസാല പുരട്ടി വച്ച ഇറച്ചിയും ക്യാപ്‌സിക്കവും സവാളയും മാറിമാറി കോര്‍ക്കുക. ഗ്രില്‍ നന്നായി ചൂടാക്കി എണ്ണ പുരട്ടി കോര്‍ത്തുവച്ചത്‌ തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.