Wednesday, December 14, 2016

ബീഫ്‌ കബാബ്‌


ആവശ്യമുള്ള സാധനങ്ങള്‍

അരപ്പിന്‌ 

ഒലിവ്‌ ഓയില്‍ - അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
സോയാ സോസ്‌ -അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
വിന്നാഗിരി -മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
തേന്‍ - കാല്‍ക്കപ്പ്‌
വെളുത്തുള്ളി -രണ്ടെണ്ണം(അരച്ചത്‌)
ഇഞ്ചി അരച്ചത്‌ -ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളക്‌ പൊടി - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌

കബാബിന്‌ ആവശ്യമുള്ള സാധനങ്ങള്‍ 

ബീഫ്‌ - ഒന്നരക്കിലോ(ചതുരത്തില്‍ അരിഞ്ഞത്‌)
ക്യാപ്‌സിക്കം -ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
സവാള - ചതുരത്തില്‍ അരിഞ്ഞത്‌-രണ്ടെണ്ണം
സ്‌ക്യൂവേഴ്‌സ് -പത്തെണ്ണം(മുപ്പത്‌ മിനിറ്റ്‌ വെള്ളത്തില്‍ കുതിര്‍ത്തത്‌)

തയാറാക്കുന്ന വിധം 

ഒരു ബൗളില്‍ അരപ്പിനുള്ളത്‌ യോജിപ്പിച്ചെടുക്കുക. അതിലേക്ക്‌ ഇറച്ചി ചേര്‍ത്ത്‌ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. സ്‌ക്യൂവേഴ്‌സില്‍ മസാല പുരട്ടി വച്ച ഇറച്ചിയും ക്യാപ്‌സിക്കവും സവാളയും മാറിമാറി കോര്‍ക്കുക. ഗ്രില്‍ നന്നായി ചൂടാക്കി എണ്ണ പുരട്ടി കോര്‍ത്തുവച്ചത്‌ തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.


EmoticonEmoticon