മൈദ 4 കപ്പ്
ബേക്കിങ് പൗഡർ - അര സ്‌പൂൺ
മുട്ട - 1 എണ്ണം
പഞ്ചസാര - കാൽ കപ്പ്
പാൽ - 1 കപ്പ്
ബട്ടർ - 100 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
യീസ്റ്റ് - ഒന്നര ടീസ്പൂൺ
ചൂടു പാൽ - 2 ടീസ്പൂൺ
പഞ്ചസാര - അര ടീസ്പൂൺ
തൈര് - 1 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
പഞ്ചസാര, ചൂടു പാൽ , തൈര്,യീസ്റ്റ് എന്നിവ യോജിപ്പിച്ച് പൊങ്ങാൻ മാറ്റി വക്കുക.
മൈദ, ബേക്കിങ് പൗഡർ, മുട്ട, പാൽ, ബട്ടർ, ഉപ്പ് എന്നിവ തയ്യാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തി പരുവത്തിൽ കുഴച്ച ശേഷം മൂന്നു മണിക്കൂർ മാറ്റി വയ്ക്കുക.
ഇതു ചെറുതായി പൊങ്ങി വരും. അപ്പോൾ ഇതു ചെറിയ ഉരുളകളാക്കി ചപ്പാത്തി രൂപത്തിൽ അൽപ്പം കട്ടി കൂട്ടി പരത്തി തവയിൽ ഇട്ട് ഇരുവശവും ബട്ടർ പുരട്ടിയെടുക്കുക.

EmoticonEmoticon