ചേരുവകള്‍ :-
1. പോത്തിറച്ചി - 500 ഗ്രാം
2. മുട്ട - 1
3. മൈദാ - 50 ഗ്രാം
4. കോണ്‍ ഫ്ളവ൪ - 50 ഗ്രാം
5. റവ - 50 ഗ്രാം
6. ഉള്ളി - 80 ഗ്രാം
7. മുളക് - 50 ഗ്രാം
8. ഇഞ്ചി - 5 ഗ്രാം
9. സെലറി - 5 ഗ്രാം
10 സവാള - 15 ഗ്രാം
11. പച്ചമുളക് - 10 ഗ്രാം
12. ഉപ്പ് - 10 ഗ്രാം
13. കുരുമുളക് - 5 ഗ്രാം
14. അജിനോമോട്ടോ - 1 നുള്ള്
15. പഞ്ചസാര - 1 നുള്ള്
16. സോയാ സോസ് - 15 മില്ലി
17. ചില്ലി സോസ് - 15 മില്ലി
18. വെന്ത വെള്ളം - 200 മില്ലി
പാചകരീതി :-
1. കഴുകി വൃത്തിയാക്കിയ പോത്തിറച്ചി ചെറിയ കഷണങ്ങള്‍ ആയി
മുറിക്കുക.
2. മൈദായും, കോണ്‍ ഫ്ളവറും, മുട്ടയും, വെള്ളത്തില്‍ അടിച്ചു പതപ്പിക്കുക
3. ഇതിലേയ്ക്ക് ഇറച്ചി ഇട്ട് നല്ലവണ്ണം വറുക്കുക. ഇത് സൂക്ഷിച്ചു വയ്ക്കുക
4. ഉള്ളിയും, കപ്പല്‍മുളകും, പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും,
സെലറിയും, അരിയുക.
5. എണ്ണ ചൂടാക്കി അരിഞ്ഞു കഷണങ്ങള്‍ ആക്കി വച്ചിരിക്കുന്നവ
പാകപ്പെടുത്തുക.
6. ഇതിലേക്ക് ഉപ്പും, കുരുമുളകും, അജിനോമോട്ടോയും പഞ്ചസാരയും,
സോയാസോസും, ചില്ലിസോസും ചേ൪ക്കുക.
7.വറുത്തു വച്ചിരിക്കുന്ന ഇറച്ചിയും ഇതിന്‍റെ കൂടെ ചേ൪ക്കുക.
8. കോണ്‍ ഫ്ളവറും കുറച്ച് വെള്ളത്തില്‍ അലിയിപ്പിച്ച് ഇതിന്‍റെ കൂടെ
ചേ൪ക്കുക.
9. സവാള വച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

EmoticonEmoticon