ചേരുവകൾ
ആട്ടിറച്ചി 500 ഗ്രാം
കൈതച്ചക്കവളയങ്ങൾ ഒരു ചെറിയ ടിൻ
സവാള ഒരു എണ്ണം, പൊടിയായരിഞ്ഞത്
പഞ്ചസാര ഒരു ടേബിൾ സ്പൂൺ
വിനാഗിരി കാൽ കപ്പ്
കോഡഫ്‌ളോർ, എണ്ണ 2 ടേബിൾ സ്പൂൺ വീതം
സോയാസോസ് ഒരു ടേബിൾ സ്പൂൺ
കാപ്‌സിക്കം ഒരു എണ്ണം
ഫ്രഷ് ക്രീം അരകപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം: ആട്ടിറച്ചി കഷണങ്ങളിൽ മൂന്നു കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. വെള്ളം അരിച്ച് മാറ്റുക, പൈനാപ്പിൾ വളയങ്ങൾ ടിന്നിൽനിന്ന് എടുത്ത് സിറപ്പ് മാറ്റിവയ്ക്കുക. കൈതച്ചക്ക വളയങ്ങൾ ചെറുകഷണങ്ങളാക്കി മാറ്റുക. കാപ്സിക്കവും ചെറുതായരിയുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി കാപ്‌സിക്കം കഷണങ്ങൾ ആക്കിയതിട്ട് വഴറ്റുക. ഇറച്ചി വേവിച്ചതും ചേർത്ത് ചുവക്കും വരെ വറുത്ത് കോരിവയ്ക്കുക. സവാള പൊടിയായരിഞ്ഞത് െ്രെഫയിംഗ് പാനിൽ എണ്ണയിൽ ഇട്ട് വറുത്ത് ചുവപ്പിക്കുക, കോൺഫ്‌ളോർ ചേർത്ത് വറുക്കുക, സ്റ്റോക്ക് മാറ്റി വച്ചത് ഇതിലൊഴിക്കുക, ചെറുതീയിൽവച്ച് തുടരെ ഇളക്കുക, ആട്ടിറച്ചി കഷണങ്ങൾ, കാപ്‌സിക്കം, കൈതച്ചക്ക കഷണങ്ങൾ എന്നിവ ചേർത്ത് അഞ്ചുമിനിറ്റ് അടുപ്പത്ത് വയ്ക്കുക. ക്രീം ചേർത്ത് ഉടൻ വാങ്ങുക.

EmoticonEmoticon