വേണ്ട സാധനങ്ങൾ
മുട്ട - 6
കാരറ്റ് ചെറുത് - 1
സവാള - 1
മല്ലിയില - കുറച്ച്
സോയാ സോസ് - 1tspn
ഗ്രീൻ ചില്ലിസോസ് - 1/2 tspn
റെഡ് ചില്ലിസോസ് - 1 tspn
കുരുമുളക് പൊടി - 1 Spn
ഉപ്പ് - ആവശ്യത്തിന്
മുട്ടപൊട്ടിച്ച് വെള്ളയും മഞ്ഞയും വേർതിരിക്കുക. മുട്ടയുടെ വെള്ളയിലേക്ക് സോസുകളും ആവശ്യത്തിന് ഉപ്പും പകുതി സവാള കൊത്തിയരിഞ്ഞതും കുറച്ച് മല്ലിയിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
മുട്ടയുടെ മഞ്ഞയിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മല്ലിയിലയും ബാക്കി സവാളയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.
ഒരു പാനിൽ അല്പം എണ്ണ തൂവി ആദ്യം കുറച്ച് മുട്ടയുടെ വെള്ള ഒഴിച്ച് ഒന്ന് ചുറ്റിച്ചെടുക്കുക.ഇത് പകുതി വേവാകുമ്പോൾ ഒരു സൈഡിൽ നിന്നും പകുതി റോൾ ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി ബാക്കി ഭാഗത്ത് കുറച്ച് മഞ്ഞഒഴിക്കുക. ഇതും പകുതി വേവാകുമ്പോൾ ഇതിലേക്ക് റോൾ ചെയ്ത് കൊണ്ടുവരിക. വീണ്ടും വെള്ള ഒഴിച്ച് റോൾ ചെയ്യുക. ഇതേ രീതിയിൽ മുഴുവനും ഒഴിച്ച് റോൾ ചെയ്യുക. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള Sha pe -ൽ കട്ട് ചെയ്ത് കഴിച്ചോളൂ.

EmoticonEmoticon