Monday, September 25, 2017

ആട്ടിൻ പോട്ടി

Tags


പോട്ടി ക്ലീൻ ചെയ്യാൻ തിളച്ച വെള്ളത്തിലിട്ട് വച്ച് മഞ്ഞൾപൊടിയും ഇട്ട് ചൂടോടെ തോലി ഉരിഞ്ഞെടുക്കുക. ശേഷം കഷ്ണങ്ങളാക്കി ചൂടു വെള്ളത്തിൽ നന്നായി കഴുകി വെള്ളം വാലാൻ വെക്കുക.
കുക്കറിൽ ക്ലീൻ ചെയ്ത പോട്ടി, ഒരു തക്കാളി, ഒരു കഷ്ണം ഇഞ്ചി ചതചത്, ആറോ ഏഴോ അല്ലി വെളുത്തുള്ളി ചതച്ചത്, ഒന്നര സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ കുരുമുളകുപൊടി, മഞ്ഞൾപൊടി, അരസ്പൂൺ ഗരം മസാല ,ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ് വേവിക്കുക. ചെറിയ തീയിൽ വേവിച്ചാൽ രുചികൂടും.
ചീനചട്ടിയീൽ എണ്ണ ചൂടാക്കി ഒരു സവാള പൊടിയായി അരിഞ്ഞതും രണ്ട്പച്ചമുളകും ചേർത്ത് നന്നായി ഗോൾഡൻ കളറിൽ വഴറ്റുക.കറിവേപ്പിലയും മല്ലിയിലയും വേവിച്ച പോട്ടിയും ഇതിലേക്ക് ചേർത്ത് ഡ്രൈ ആക്കി എടുക്കുക.


EmoticonEmoticon