Thursday, August 17, 2017

ചേമ്പില തോരൻ

Tags


കുറച്ചു വെളിച്ചെണ്ണ കയ്യിൽ പുരട്ടിയിട്ടു ചേമ്പില കഴുകി എടുക്കാം. എന്നിട്ടു ഫോട്ടോ യിൽ കാണുന്ന പോലെ ചുരുട്ടി കെട്ടുക. വലിയ ഇല ആണെങ്കിൽ ചെറിയ കഷ്ണമാക്കി ചുരുട്ടുക. എന്നിട്ടു ഒരു മൺചട്ടി അടുപ്പിൽ വച്ച് ചേമ്പില ഉപ്പും മഞ്ഞൾപൊടിയും കുടംപുളിയും കറിവേപ്പിലയും വെള്ളവും ചേർത്ത് വേവിക്കുക. ചെമ്പിലയ്ക്ക് നല്ല വേവ് ഉണ്ട്.കുറച്ചു ചിരകിയ തേങ്ങയും മുളകുപൊടിയും മല്ലി പൊടിയും ചുവന്നുള്ളിയും കാന്താരിയും ഒന്ന് ചതച്ചെടുക്കുക. ഈ അരപ്പ് ചേമ്പിലയിലേക്കു ചേർക്കുക. അടച്ചുവച്ചു വേവിക്കുക. ഇടയ്ക്കു ഒന്ന് ഇളക്കികൊടുക്കുക, ഒരുപാട് വേണ്ട. നന്നായി വെന്ത് കഴിഞ്ഞാൽ കുറച്ചു എണ്ണ ചേർത്ത് വാങ്ങാം. ഇപ്പോൾ നിങ്ങളുടെ മുൻപിൽ ഇരിക്കുന്നതാണ് സ്വാദിഷ്ടമായ ചേമ്പില തോരൻ. 


EmoticonEmoticon