Thursday, August 3, 2017

മിക്സ്ചർ

Tags


1. കടലമാവ് 500 g
2. മുളക് പൊടി1 1/2tblspn
3. കായപ്പൊടി 1 tspn
4. ഉപ്പ് ആവശ്യത്തിന്
5.നിലക്കടല100 g
6. വെളുത്തുള്ളി 2 കുടം (തൊണ്ടോട് കൂടി ചതച്ച് എടുക്കുക )
7. കറിവേപ്പില ഒരു പിടി
8. സോഡാ പൊടി 2 നുള്ള്
9. എണ്ണ വറുക്കാൻ ആവശ്യത്തിന്

1-4 വരെയുള്ള ചേരുവകൾ മിക്സ് ചെയിത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ച് എടുക്കുക .ഇത് സേവനാഴിയിൽ മിക്സചറിന്റെ അച്ച് ഇട്ട് എണ്ണ ചൂടാക്കി തീ കുറച്ച് വച്ച് മാവ് ഇതിലേക്ക് പ്രസ്സ് ചെയ്തിട്ട് പാകത്തിന് വറുത്ത് കോരുക.
ഇതേ മാവിൽ നിന്ന് കുറച്ച് എടുത്ത് ഇത്തിരി ലൂസായി കലക്കി 2 നുള്ള് സോഡ പൊടിയും കൂടി ചേർത്ത് കണ്ണാപ്പ പോലെ ഹോൾസ് ഉള്ള പാത്രത്തിലൂടെ ഒഴിച്ച് വറുത്ത് കോരുക.

നിലക്കടല,കറിവേപ്പില, ചതച്ച വെളുത്തുള്ളിയും വെവ്വേറായി വറുത്ത്കോരുക
വറുത്ത് വച്ചതെല്ലാം കൂടി മിക്സ് ചെയിക് അല്പ്പം മുളക് പൊടിയും ,ഉപ്പും ,കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക
ഇഷ്ടമുള്ളവർക്ക് പൊട്ടുക്കടല ,പട്ടാണി, ഒക്കെ വറുത്ത് ചേർക്കാവുന്നതാണ്


EmoticonEmoticon