Friday, August 4, 2017

ചിക്കൻ തോരൻ


അര കിലോ എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞു അതിൽ കുറച്ച് മഞ്ഞൾപൊടി, ഉപ്പ്, കുരുമുളക്പൊടി, ഗരം മസാല ഇത്രേം ഇട്ട് ഒരു 15 മിനിറ്റ് വാക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, പെരുംജീരകം, ഒരു ടേബിൾസ്പൂൺ വീതം ഇഞ്ചി -വെളുത്തുള്ളി അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, ഒരു വലിയ സവാള അരിഞ്ഞത്, കുറച്ച് കാപ്സികം അരിഞ്ഞത് ഇത്രേം ഇട്ട് നന്നായി വഴറ്റുക. ഇതൊരു ഗോൾഡൻ കളർ ആകുമ്പോൾ അര കപ്പ്‌ തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക . ഇതിലേക്ക് അര സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ ഗരംമസാല പൊടി ഇത്രേം ഇട്ട് നന്നായി വഴറ്റുക. പൊടിയുടെ പച്ചമണം മാറിയാൽ ചിക്കൻ ഇട്ട് ഇളക്കി അടച്ചു വച്ചു വേവിക്കുക. വെന്തു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കുറച്ച് മല്ലിയിലയും കൂടെ ഇട്ട് വെള്ളം വറ്റുന്നതു വരെ ഇളക്കി കൊടുക്കുക. സെർവിങ് ഡിഷിലേക്ക് മാറ്റുക. ചിക്കൻ തോരൻ റെഡി .....


EmoticonEmoticon