Monday, July 31, 2017

പെഷവാരി ചിക്കൻ കടായി

Tags


ചിക്കൻ - 1 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടേബിൾ സ്പൂൺ
ഓയിൽ - 4 ടേബിൾ സ്പൂൺ
കുരുമുളക് പൊടിച്ചത് - 2 ടീസ്പൂൺ
നല്ലജീരകം പൊടിച്ചത് - 1 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മല്ലി വറുത്തു പൊടിച്ചത് - 1 ടീസ്പൂൺ
തക്കാളി - 4 വലുത്
ഗരം മസാല -1 ടീസ്പൂൺ
ഉപ്പ്
മല്ലിച്ചെപ്പ്
പച്ചമുളക് - 4
ഇഞ്ചി - നീളത്തിൽ അറിഞ്ഞത് 1 ടീസ്പൂൺ

ഒരു കാടായി അല്ലെങ്കിൽ നോൺസ്റ്റിക് പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. പച്ചമണം മാറിയാൽ മീഡിയം വലുപ്പത്തിൽ കട്ട്‌ ചെയ്‌ത ചിക്കൻ ഇടുക.ചിക്കൻ ഫ്രൈ ചെയ്യുക. ഇടയ്ക്കു ഇളക്കണം. 10 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ നിറം മാറിയിട്ടുണ്ടാകും. അപ്പോൾ കുരുമുളക് പൊടി, നല്ലജീരകം പൊടി, മല്ലിപൊടി, മല്ലി വറുത്തു പൊടിച്ചത് എല്ലാം ചേർത്തു നല്ല പോലെ ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. പിന്നീട് തക്കാളി ചേർക്കുക. നല്ലപോലെ വെന്തു ഉടഞ്ഞാൽ ഗരം മസാല പൌഡർ ചേർക്കണം. പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. ഇടയ്ക്കിടെ ഇളക്കണം. കറി കട്ടി ആയി കഴിഞ്ഞാൽ മല്ലിച്ചെപ്പ് ഇടുക പെഷവാരി ചിക്കൻ കാടായി റെഡി....


EmoticonEmoticon