Thursday, July 27, 2017

ചീര റൈസ്

Tags



ഒരു സവാള ചെറുതായി നീളത്തിൽ അരിഞ്ഞു പിന്നീട് 3 പച്ച മുളകും 3 അല്ലി വെളുത്തുള്ളിയും കൂട്ടിന് കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് തിരുമ്മി എടുത്തു. ചൂടായ വെളിച്ചെണ്ണ യിൽ ഈ കൂട്ടെല്ലാം ആവശ്യത്തിനു ഉപ്പും കൂടെ ചേർത്ത് തീ കുറച്ചു വച്ചു. സവാള നന്നായി തളർന്നു വന്നപ്പോൾ ചെറുതായി അറിഞ്ഞ ചീരയും (മഞ്ഞൾ പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ നന്നായി കഴുകി എടുത്തത്) ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റി. 10 മിനിറ്റ് നേരത്തേക്ക് അടച്ചു വേവിച്ചു ചെറുതീയിൽ. ചീര വെന്തു വരുമ്പോൾ വേവിച്ചു വച്ച റൈസ് ഇട്ട് ഒരു സ്പൂണ് പച്ച വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിച്ചാൽ, ചീരയുടെ സത്തുള്ള നല്ല അസ്സൽ ചീര റൈസ് റെഡി. (ഒരു മസാലയും ആവശ്യമില്ല, കൂടാതെ ഹെൽത്തിയും)


EmoticonEmoticon