Thursday, December 8, 2016

മുതിര-ചെറുപയര്‍ പരിപ്പ് പ്രഥമന്‍

Tags


ചേരുവകള്‍:

ചെറുപയര്‍ പരിപ്പ് -250 ഗ്രാം
മുതിര -250 ഗ്രാം
ശര്‍ക്കര -750 ഗ്രാം
നെയ്യ് -200 ഗ്രാം
ചൗവ്വരി -100 ഗ്രാം
ഏലക്ക -എട്ടെണ്ണം
ജീരകം -10 ഗ്രാം
ചുക്ക് -10 ഗ്രാം
കശുവണ്ടി -100 ഗ്രാം
ഉണക്കതേങ്ങ -അര മുറി
തേങ്ങാപാല്‍ -മൂന്ന് തേങ്ങയുടെ

തയാറാക്കുന്ന വിധം:

തേങ്ങാപാല്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തില്‍ പിഴിഞ്ഞെടുത്ത് മാറ്റിവെക്കുക. ചെറുപയര്‍ പരിപ്പ്, മുതിര എന്നിവ വേവിച്ചുവെക്കുക. ശര്‍ക്കര വെളളത്തില്‍ അരിച്ചെടുക്കുക. ചൗവ്വരി വേവിച്ചുവെക്കുക. ഏലക്ക, ചുക്ക് വറുത്ത് പൊടിച്ചുവെക്കുക. ഉരുളി അടുപ്പില്‍ വെച്ച് കത്തിച്ചശേഷം നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ വേവിച്ചുവെച്ച മുതിര, ചെറുപയര്‍ പരിപ്പ് വഴറ്റുക. അതിനുശേഷം ശര്‍ക്കരപ്പാനി ചേര്‍ത്ത് നന്നായി ഇളക്കുക. തേങ്ങയുടെ മൂന്നാം പാലൊഴിച്ച് വേവിച്ചുവെച്ച ചൗവ്വരിയിട്ട് വറ്റി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. നന്നായി കുറുകിയതിന് ശേഷം ഒന്നാം പാലിനൊപ്പം ഏലക്ക, ജീരകം, ചുക്ക് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കുക. ഉണക്കതേങ്ങ, ഉണക്കമുന്തിരി, കശുവണ്ടി യഥാക്രമം നെയ്യില്‍ വറുത്തിടുക. സ്വാദേറിയ മുതിര-ചെറുപയര്‍ പരിപ്പ് പ്രഥമന്‍ തയാര്‍.


EmoticonEmoticon