Tuesday, December 13, 2016

കടല ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍

കടല വേവിച്ചത്-2 കപ്പ്
ബസ്മതി റൈസ്-2 കപ്പ്
തേങ്ങാപ്പാല്‍-2 കപ്പ്
തക്കാളി-2
സവാള-2
ഇഞ്ചി-വെളുത്തുളളി പേസ്റ്റ്-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
വെള്ളം-ഒന്നരക്കപ്പ്
എണ്ണ
ഉപ്പ്
മല്ലിയില
മുഴുവന്‍ മസാലകള്‍
(ഏലയ്ക്ക, വയനയില, കറുവാപ്പട്ട, ഗ്രാമ്പൂ)

മസാല പേസ്റ്റിന്

മല്ലിയില-അല്‍പം
പുതിനയില-അല്‍പം
തേങ്ങാ ചിരകിയത്-1 മുറി
വെളുത്തുള്ളി-3 അല്ലി
ചെറിയുളളി-5
പച്ചമുളക്-2

തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ അല്‍പം നെയ്യും എണ്ണയും ചേര്‍ത്തു ചൂടാക്കുക.
ഇതില്‍ മുഴുവന്‍ മസാലകളും സവാളയുമിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേര്‍ത്തിളക്കണം.

മസാല പേസ്റ്റിനുളള ചേരുവകള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.

ഈ കൂട്ട് വഴറ്റുന്ന സവാളക്കൂട്ടിലേയ്ക്കിട്ടിളക്കുക.

മസാലപ്പൊടികള്‍, ഉപ്പ്, വേവിച്ച കടല എന്നിവ ഇതിലേയ്ക്കിട്ടിളക്കുക.
ഇതില്‍ അരി ചേര്‍ത്തിളക്കണം. തേങ്ങാപ്പാള്‍, വെള്ളം എന്നിവയും ചേര്‍ത്തിളക്കി രണ്ടു മൂന്നു വിസില്‍ വരുന്ന വരെ വേവിച്ചെടുക്കണം.
വെന്ത് വാങ്ങി കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തു വേണമെങ്കില്‍ അലങ്കാരിയ്ക്കാം. 


EmoticonEmoticon