Thursday, December 8, 2016

ഈന്തപ്പഴം പായസം

Tags


ചേരുവകള്‍:

ഈന്തപ്പഴം തൊലിയും കുരുവും നീക്കിയത് -ഒരു കിലോ
ശര്‍ക്കര -300 ഗ്രാം
നാളികേരപ്പാല്‍ കട്ടി കുറഞ്ഞത് (രണ്ടാംപാല്‍) -ഒരു ലിറ്റര്‍
നാളികേരപ്പാല്‍ കട്ടി കൂടിയത് (ഒന്നാംപാല്‍)-കാല്‍ ലിറ്റര്‍
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, നാളികേരക്കൊത്ത് -കാല്‍ കപ്പ്
ഏലക്കായ, ചുക്ക്, ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
നെയ്യ്/ ബട്ടര്‍ -75 ഗ്രാം.

പാചകം ചെയ്യുന്ന വിധം: 

ഈന്തപ്പഴം പത്ത് മിനിറ്റ് ആവിയില്‍ വേവിച്ച് തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ 50 ഗ്രാം നെയ്യ്/ ബട്ടര്‍ ഒഴിച്ച് വഴറ്റുക. അഞ്ച് മിനിറ്റിന് ശേഷം ശര്‍ക്കര പാനി ചേര്‍ത്ത് അഞ്ച് മിനിറ്റുകൂടി വഴറ്റുക. ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് 20 മിനിറ്റ് വേവിക്കുക. ഒരുവിധം പാകമാകുമ്പോള്‍ ചെറിയ ഈന്തപ്പഴക്കഷണങ്ങള്‍ കൂടി ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി വഴറ്റുക. നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് ഒന്നാം പാല്‍, ഏലക്ക, ചുക്ക്, ജീരകം എന്നിവ പൊടിച്ചത് ചേര്‍ത്ത് കലക്കി ഒഴിക്കുക. ഇളക്കിച്ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ തീ അണക്കുക. ബാക്കിയുള്ള 25 ഗ്രാം നെയ്യ്/ ബട്ടറില്‍ കശവുണ്ടി, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് വഴറ്റി ചേര്‍ക്കുക. ചൂടോടെ വിളമ്പാം.


EmoticonEmoticon