Friday, December 16, 2016

കുരുമുളക് ചതച്ച് ചേര്‍ത്ത ചിക്കന്‍ കറി


ചേരുവകള്‍

ചിക്കന്‍- 1 കിലോ
കുരുമുളക് (ചതച്ചെടുത്തത്)- 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര്- 2 ടീസ്പൂണ്‍
സവാള (നീളത്തില്‍ അരിഞ്ഞത്)- 3 എണ്ണം
തക്കാളി (നീളത്തില്‍ അരിഞ്ഞത്)- 1 എണ്ണം
പച്ചമുളക് (നീളത്തില്‍ കീറിയത്)- 2 എണ്ണം
ഇഞ്ചി (ചതച്ചെടുത്തത്)-  1 കഷണം
വെളുത്തുള്ളി (ചതച്ചെടുത്തത്)- 10 അല്ലി
കറിവേപ്പില- 2 തണ്ട്
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഗരംമസാല- 1 ടി സ്പൂണ്‍
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
പെരുംജീരകം (പൊടിച്ചത്)- 1/4 ടി സ്പൂണ്‍
എണ്ണ- 4 ടേബിള്‍സ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ കുരുമുളക്, മഞ്ഞള്‍പ്പൊടി, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും സവാളയും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി പിടിച്ചുകഴിഞ്ഞാല്‍ അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കുകയും വേണം. ഇറച്ചി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക. കുറുകിവരുമ്പോള്‍ വാങ്ങിവെയ്ക്കാം


EmoticonEmoticon