Wednesday, December 14, 2016

ബീഫ് സ്റ്റ്യു വിത്ത് കാബേജ് ആന്‍ഡ് കാപ്‌സിക്കം


ചേരുവകള്‍

മാട്ടിറച്ചി  - അര കി. ഗ്രാം
സോയാസോസ്   -    രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്  - എട്ട് അല്ലി
ഉപ്പ്  - പാകത്തിന്
എണ്ണ -  മൂന്ന് ടീസ്പൂണ്‍
സവാള ചതുരത്തില്‍ അരിഞ്ഞത്  -  മൂന്നെണ്ണം
കാപ്‌സിക്കം ചതുരത്തില്‍ അരിഞ്ഞത് -  ഒന്ന്
കാബേജ് ചതുരത്തില്‍ അരിഞ്ഞത് -  കാല്‍ കിലോ
സെലറി അരിഞ്ഞത് -  രണ്ട് ടീസ്പൂണ്‍
മൈദ   -   രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഉപ്പ്, സോസ്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇറച്ചി പുഴുങ്ങുക. തണുത്ത ശേഷം കനം കുറച്ച് ചതുരത്തില്‍ മുറിക്കുക. ചാറ് മാറ്റി വയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, കാപ്‌സിക്കം, കാബേജ്, സെലറി വഴറ്റുക. അതില്‍ ഇറച്ചി ചേര്‍ത്ത് ഇളക്കണം. പിന്നീട് മൈദ ചേര്‍ത്ത് മൂത്ത മണം വരുമ്പോള്‍ മാറ്റി വച്ചിരിക്കുന്ന ചാറ് ചേര്‍ത്ത് കുറുകി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക. സെലറി അരിഞ്ഞത് ഇട്ട് അലങ്കരിക്കുക.


EmoticonEmoticon