Wednesday, December 14, 2016

ബീഫ്‌ ചില്ലി


ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌- ഒരു കിലോ(ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌)
കുരുമുളകുപൊടി-രണ്ട്‌ ടീസ്‌പൂണ്‍
റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌
മുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
മുട്ട- ഒരെണ്ണം(അടിച്ചെടുത്തത്‌)
ക്യാപ്‌സിക്കം-രണ്ടെണ്ണം (ചതുരത്തില്‍ കഷണങ്ങളാക്കിയത്‌)
സവോള അരിഞ്ഞത്‌-രണ്ടെണ്ണം (ചതുരത്തില്‍ കഷണങ്ങളാക്കിയത്‌)
ഇഞ്ചി- ഒരു ചെറിയ കഷ്‌ണം(കൊത്തിയരിഞ്ഞത്‌)
പച്ചമുളക്‌-മൂന്നെണ്ണം(നെടുവേ കീറിയത്‌)
മല്ലിയില അരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
ടുമാറ്റോ സോസ്‌-നാല്‌ ടീസ്‌പൂണ്‍
ചില്ലി സോസ്‌-മൂന്ന്‌ ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ബീഫ്‌ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുളകുപൊടി പുരട്ടി മുട്ടയില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്‌, സവാള, ക്യാപ്‌സിക്കം, എന്നിവയും ബീഫും ചേര്‍ത്ത്‌ ഇളക്കുക. അതിലേക്ക്‌ ടുമാറ്റോ സോസ്‌, ചില്ലി സോസ്‌ ഇവ ചേര്‍ത്ത്‌ മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.


EmoticonEmoticon