Thursday, December 15, 2016

ബീഫ് ബോണ്ട


ആവശ്യമുള്ള സാധനങ്ങള്‍:

ഉരുളക്കിഴങ്ങ് -4 എണ്ണം
ബീഫ് -150 ഗ്രാം
സവാള -2 എണ്ണം
പച്ചമുളക് -5 എണ്ണം
മൈദ -അരകപ്പ്
മഞ്ഞള്‍പ്പൊടി - അരസ്പൂണ്‍
മുളകുപൊടി -അരസ്പൂണ്‍
കടുക് -ഒരു നുള്ള്
ഉപ്പ് -പാകത്തിന്
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -3 അല്ലി
ഗരംമസാല -ഒരു നുള്ള്
വെളിച്ചെണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

കിഴങ്ങ് ഉപ്പുചേര്‍ത്ത് വേവിക്കുക. ബീഫ്, അരസ്പൂണ്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഒരു ഗ്ളാസ് വെള്ളം എന്നിവ കുക്കറിലാക്കി രണ്ടു വിസിലിന് വേവിക്കുക. ബീഫ് മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. സ്റ്റോക് അരിച്ചുവെക്കുക. സവാള, മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പൊടിയായരിയുക. രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാല്‍ അരിഞ്ഞുവെച്ചവ ചേര്‍ത്ത് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച കിഴങ്ങും ബീഫും ഗരംമസാലയും ചേര്‍ക്കുക. ഇറക്കാന്‍ നേരം ഇലകള്‍ പൊടിയായരിഞ്ഞത് ചേര്‍ക്കുക. മൈദയില്‍ നുള്ള് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ബീഫ് സ്റ്റോക്കും ചേര്‍ത്ത് കട്ടിയില്‍ കലക്കിവെക്കുക. വഴറ്റിയ കൂട്ട് ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടി മൈദക്കൂട്ടില്‍ മുക്കിയെടുത്ത് പൊരിക്കുക. അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് വഴറ്റിയാല്‍ മതി.


EmoticonEmoticon