Monday, November 28, 2016

ശര്‍ക്കര പായസം



ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - 500 ഗ്രാം
ശര്‍ക്കര - 300 ഗ്രാം
ചെറുപയര്‍ പരിപ്പ് - 50 ഗ്രാം
നെയ്യ് - 250 ഗ്രാം
അണ്ടി പരിപ്പ് - 50 ഗ്രാം
കിസ്മസ് - 25 ഗ്രാം
ഏലക്കായ് - 5 ഗ്രാം
തേങ്ങാ - 1

തയ്യാറാക്കേണ്ട വിധം

ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് ശര്‍ക്കരയും അതിലിടുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ എടുത്തുവെച്ചിരിക്കുന്ന പച്ചരിയും അതിലിടുക. പച്ചരി നല്ലതുപോലെ കഴുകി അരിച്ചെടുത്തതായിരിക്കണം. അങ്ങനെ അരിവേകാറാകുമ്പോള്‍ അണ്ടിപരിപ്പും കിസ്മസ്സു നെയ്യും കൂടി അതിലിടുക. അണ്ടിപരിപ്പും കിസ്മസ്സും ഏലക്കായ് നെയ്യില്‍ വറുത്തതായിരിക്കണം. ഏലക്കായ് നല്ലതുപോലെ പൊടിച്ചതും ആയിരിക്കണം. ഇവയെല്ലാം ചേര്‍ത്ത മിശ്രിതം നല്ലതു പോലെ ഇളക്കണം. തേങ്ങാചുരണ്ടി എടുത്ത് നെയ്യില്‍ വറുത്തെടുത്ത് അതും ചേര്‍ക്കുക. അരിയുടെ വേവു പാകമാകുമ്പോള്‍ ഇറക്കിവെക്കുക. സ്വല്പം കാറ്റു കൊണ്ടാല്‍ ഈ മിശ്രിതം കുറച്ചുകൂടി കട്ടിയായിക്കൊള്ളും.


EmoticonEmoticon