Friday, October 7, 2016

മീന്‍ അച്ചാര്‍



ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ (കേര,മോദ,നെയ്‌മീന്‍,മത്തി) - ഒരു കിലോ
മഞ്ഞള്‍- 3 എണ്ണം
മുളക്‌- 5 എണ്ണം
മുളകു പൊടി - 4 ടേബിള്‍സ്‌പൂണ്‍
നല്ലെണ്ണ/വെളിച്ചെണ്ണ- ഒരു കപ്പ്‌
ഇഞ്ചി - 100 ഗ്രാം
വെളുത്തുള്ളി - 150 ഗ്രാം
പച്ചമുളക്‌ - 4 എണ്ണം (കീറിയത്‌)
ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

മീന്‍ മുള്ളു കളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കുക. മഞ്ഞള്‍,ഉപ്പ്‌,മുളക്‌ എന്നിവ അരച്ച്‌ ആ അരപ്പില്‍ മീന്‍ ഒരു മണിക്കൂര്‍ പുരട്ടി വയ്‌ക്കുക. അതിനു ശേഷം മീന്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരുക. ഇഞ്ചിയും മുളകും നല്ലെണ്ണയില്‍ മൂപ്പിച്ചതിനു ശേഷം മുളകു പൊടി വെള്ളത്തില്‍ കലര്‍ത്തി അതിനോടൊപ്പം ഇളക്കുക. അതിലേക്കിടുന്ന മീന്‍ കഷണത്തോടൊപ്പം പച്ചമുളക്‌ കീറിയിടുക. അര മണിക്കൂറോളം തിളയ്‌ക്കാന്‍ സമയം കൊടുക്കുന്നതിനോടൊപ്പം ആവശ്യത്തിന്‌ വെള്ളം ചേര്‍ക്കുക. രണ്ടു ദിവസത്തേക്ക്‌ അടച്ചു സൂക്ഷിക്കുന്ന അച്ചാറില്‍ അതിനു ശേഷം വിനാഗിരി ചേര്‍ക്കുക. ആറു മാസത്തോളം അച്ചാറിനു യാതൊരു കേടുപാടും വരില്ല.


EmoticonEmoticon