ചേരുവകള്‍
മുട്ട-നാലെണ്ണം
ഉള്ളി അരിഞ്ഞത്- ഒരു കപ്പ്
പച്ചമുളക് മുറിച്ചത്-ആറെണ്ണം
ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ടെണ്ണം
കടലമാവ്- 100 ഗ്രാം
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി തൊടുകളഞ്ഞശേഷം ഒരോന്നും നാലു കക്ഷണം വീതമാക്കുക, ഒരു പാത്രത്തില്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടലമാവ്, ഉള്ളി , വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക, അതിനുശേഷം ചെറുനാരങ്ങാവലുപ്പത്തില്‍ ചേരുവ എടുത്തു കൈവെള്ളയില്‍ പരത്തി അതില്‍ മുട്ടവച്ചു പൊതിയുക, ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
EmoticonEmoticon