ആവശ്യമായ സാധനങ്ങള്‍
ചീരയില അരിഞ്ഞത് 2 കപ്പ്
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
പച്ചമുളക് 5 എണ്ണം
ഉള്ളി 4 ചുള
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
കോഴിമുട്ട 3 എണ്ണം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
കുരുമുളക് 4 എണ്ണം
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ചീരയില നന്നായി അരിഞ്ഞ് വെള്ളം വാലാന്‍ വയ്ക്കുക. തേങ്ങയും പച്ചമുളകും രണ്ടു ചുള ഉള്ളിയും മുളകുപൊടിയും കുരുമുളകും അരകല്ലില്‍ വച്ച് അരച്ചൊതുക്കിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു വറുത്ത് രണ്ടു ചുള ഉള്ളി അരിഞ്ഞിട്ട് മൂപ്പിച്ചശേഷം ചീരയിലയും അരപ്പും ഇട്ട് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. അതിനു ശേഷം മൂടി മാറ്റി നന്നായി ഇളക്കി തോര്‍ത്തിക്കഴിഞ്ഞ് മുട്ട ഉടച്ച് ഇതിലൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങുക.
EmoticonEmoticon