ചേരുവകള്‍
മട്ടൻ 500 ഗ്രാം
സവോള-1 വലുത് (നീളത്തിലരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂണ്‍
പച്ചമുളക് -2 എണ്ണം (നെടുകെ കീറിയത്)
തക്കാളി-1 ചെറുത്
വേപ്പില- 2 തണ്ട്
മല്ലിപ്പൊടി-2 ടേബിൾ സ്പൂണ്‍
മുളക് പൊടി-1 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി -1/2 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -1/2 ടേബിൾ സ്പൂണ്‍
ഗരം മസാല പൊടി -1 1/2 ടേബിൾ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
മല്ലിയില- 1 ടേബിൾ സ്പൂണ്‍
ഏലക്ക -2 എണ്ണം
ഗ്രാമ്പൂ -4 എണ്ണം
കറുവപ്പട്ട -1 ചെറിയ കഷണം
പെരുംജീരകം -1 ടേബിൾ സ്പൂണ്‍
തയാറാക്കുന്ന വിധം
1. മട്ടൻ കുരുമുളക് പൊടി ഉപ്പ് മഞ്ഞള്പൊടി ഏലക്ക ഗ്രാമ്പൂ കറുവപ്പട്ട എന്നിവ കുക്കറിൽ കുറച്ചു വെള്ളമൊഴിച്ച് നല്ല പോലെ വേവിച്ചെടുക്കുക
2. മല്ലിപൊടി മുളകുപൊടി ഒരു ഫ്രൈ പാനിൽ ചുവക്കെ വറുത്തെടുക്കുക
3. പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം സവോള നന്നായി വഴറ്റുക
4. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
5. പെരുംജീരകവും മഞ്ഞള്പോടിയും ചേർത്ത് ഇളക്കുക.
6. ചൂടാക്കി വച്ച പൊടികളും ചേര്ക്കുക.(കരിഞ്ഞു പോകാതിരിക്കാൻ കുറച്ചു വെള്ളം ചേർക്കുക.)
7. തക്കാളി ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഗരം മസാല പൊടി ചേർക്കുക.
8. ഈ മസാല വേവിച്ച് വച്ച മട്ടനിലോട്ടു ചേർത്ത് 1 വിസിൽ കൂടി അടിക്കുക വെള്ളം കൂടുതലാണെങ്കിൽ കുറുകുന്നത് വരെ വേവിക്കുക.
9. മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇറക്കി വെക്കുക
EmoticonEmoticon