Monday, June 27, 2016

ഉണ്ണിയപ്പം

Tags


ചേരുവകള്‍

പച്ചരി -പുട്ടുപൊടി പാകത്തില്‍ പൊടിച്ചത് ഒരു കിലോ
ശര്‍ക്കര- മുക്കാല്‍ കിലോ, 
മൈദ- 100 ഗ്രാം, 
ബേക്കിങ് സോഡ ഒരുനുള്ള്, 
തേങ്ങാപ്പാല്‍ ആവശ്യത്തിന്, 
ഏലക്ക
തേങ്ങ ചെറുതായി കൊത്തിയരിഞ്ഞ് നെയ്യില്‍ മുപ്പിച്ചത് ആവശ്യത്തിന്.

തയാറാക്കുന്ന വിധം


കുറുകിയ രീതിയില്‍ ശര്‍ക്കരപ്പാനി തണുപ്പിച്ചെടുക്കുക. മറ്റുചേരുവകള്‍ തയ്യാറാ ക്കി വെച്ചിരിക്കുന്ന ശര്‍ക്കരപ്പാനി, തേങ്ങപ്പാല്‍ എന്നിവയില്‍ അധികം ലൂസാകാതെ കുഴച്ച് മൂന്നുമണിക്കൂര്‍ വെക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ തിളക്കുമ്പോള്‍ കോരിയൊഴിച്ച് ഒരു വശം മൂത്തുകഴിയുമ്പോള്‍ മറുവശം മൂപ്പിച്ചെടുക്കുക. 


EmoticonEmoticon