Saturday, May 21, 2016

മീന്‍ വറുത്തത്‌



ചേരുവകള്‍

മീന്‍ – ½ kg
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
കുരുമുളക് – 1 ടീസ്പൂണ്‍
മുളകുപൊടി – 1½ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കറിവേപ്പില – 1 ഇതള്‍
കടുക് – ½ ടീസ്പൂണ്‍
നാരങ്ങാനീര് – ½ ടേബിള്‍സ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക.
ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക.
ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.
വറുത്ത മീന്‍ അല്പം സവോളയും നാരങ്ങയും വച്ച് അലങ്ങരിക്കാവുന്നതാണ്.

കുറിപ്പ്

1) ഏത് മീനും ഈ വിധത്തില്‍ എളുപ്പത്തില്‍ വറക്കാം.
2) മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.
 


EmoticonEmoticon