അര കിലോ കക്കയിറച്ചി വൃത്തിയാക്കി കഴികിയെടുത്തു രണ്ടുസ്‌പൂൺ മുളകുപൊടി, ഒരുസ്പൂൺ മല്ലിപ്പൊടി, ഒരുസ്പൂൺ കുരുമുളകുപൊടി, ഗരംമസാലപ്പൊടി ഒരുസ്പൂൺ, മഞ്ഞൾപ്പൊടി, ഉപ്പ് ആവശ്യത്തിന്, ഒരുതണ്ട് കറിവേപ്പില എന്നിവ ചേർത്ത് വേവിക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക. ഇതിലേക്ക് രണ്ടു സവാള അരിഞ്ഞത്, ഇഞ്ചി. വെളുത്തുള്ളി അരിഞ്ഞത് രണ്ടുസ്പൂൺ വീതം, അരമുറി തേങ്ങ കൊത്തിയത്, രണ്ടുത്തണ്ടു കറിവേപ്പില ഇവ ചേർത്തു വഴറ്റുക.
വേവിച്ചു വച്ചിരിക്കുന്ന കക്കയിറച്ചിയും ചേർത്തു നന്നായി ഉലർത്തിയെടുക്കുക.

EmoticonEmoticon