ചേരുവകൾ
കക്ക അര കിലോ
സവോള ചെറുത് രണ്ടെണ്ണം
പച്ചമുളക് നാലെണ്ണം
തേങ്ങാ കൊത്തു കുറച്ചു
കറിവേപ്പില ആവശ്യത്തിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി ഒരെണ്ണം ചെറുത്
മഞ്ഞൾപൊടി ഒരു ചെറിയ സ്പൂൺ
പിരിയൻ മുളക് പൊടി ഒരു ടീസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന
ഉപ്പു ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ കഴുകി വൃത്തിയാക്കിയ കക്കയും മഞ്ഞളും ഉപ്പും ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക. അതിലേക്കു ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിക്കുക, കക്ക പൊട്ടിത്തീരുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് തേങ്ങാ കൊത്തു ചേർക്കുക, അരിഞ്ഞുവെച്ച സവാള പച്ചമുളക് എന്നിവ ചേർക്കുക പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ചേർക്കുക. കുറച്ചു നേരം അടച്ചു വെക്കുക..പിന്നീട് മുളക് പൊടിയും കുരുമുളക് പൊടിയും ചേർത്തു് മൊരിയുന്നതു വരെ ഇളക്കി കൊടുക്കുക..

EmoticonEmoticon