Wednesday, December 21, 2016

നാരങ്ങ അച്ചാർ (വെള്ള)

Tags



ചേരുവകള്‍:

നാരങ്ങ - 10 എണ്ണം (ഒരു പാത്രം വെള്ളം തിളപ്പിച്ചതിൽ ഒരു ടേബിൾ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് അതിലേക്കു നാരങ്ങിട്ടു വാട്ടുക. നാരങ്ങയുടെ ചുന കളയനാണിത് ചെയ്യുന്നത്. നാരങ്ങ വെന്തു പൊട്ടാതെ നോക്കുക. നാരങ്ങയുടെ നിറം മാറി കഴിഞ്ഞാല വെള്ളം ഊറ്റി കളഞ്ഞു ഓരോ നാരങ്ങയും ഈർപ്പമില്ലതെ നന്നായി തുടച്ചു എടുത്തു രണ്ടായി മുറിച്ചു വെക്കുക)
ഇഞ്ചി - 1 വലിയ കഷണം നീളത്തിൽ കാണാം കുറച്ചു അരിഞ്ഞത്
വെളുത്തുള്ളി - 2 കുടം (ചെറുത്‌) അല്ലെങ്കിൽ 1 കുടം (വലുത്‌)
പച്ചമുളക് - 6 ഓർ 8 നെടുകെ പിളര്ർന്നത്‌ അല്ലെങ്കിൽ ഒരു പിടി കാന്താരി
മഞ്ഞപൊടി - 1 / 2 ടി സ്പൂണ്‍
കറിവേപ്പില - 3 കതിര അല്ലെങ്കിൽ ആവശ്യത്തിനു
കടുക് - 1ടി സ്പൂണ്‍
ഉലുവ വരാത് പൊടിച്ചത് - 1 / 2 ടി സ്പൂണ്‍
കായപ്പൊടി - 1 / 2 ടി സ്പൂണ്‍
നല്ലെണ്ണ - 1 5 0 മില്ലി
ഉപ്പു - ആവശ്യത്തിനു
തിളപ്പിച്ചാറിയ വെള്ളം - 1/ 2 കപ്പ്‌
വിന്നാഗിരി - 1 / 2 കപ്പ്‌

തയ്യാറാക്കുന്ന വിധം 

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റി വാട്ടുക (ചെറു തീയിൽ കരിയാതെ വഴറ്റുക) ഇതിലേക്ക് മുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി മഞ്ഞള പൊടിയിട്ടു പച്ചമണം മാറുന്ന വരെ ഇളക്കുക.ഇതിലേക്ക് ഉലുവപൊടി ചേർത്ത് യോജിപ്പിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
വെള്ളവും വിനാഗിരിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക.
ഒരു പാനിൽ ഒരു ടേബിൾ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് കായപോടി മൂപിച്ചു അച്ചാറിനു മേലെ ഒഴിച്ച് നന്നായി ഇളക്കി ചേര്ക്കുക.
രുചികരമായ അച്ചാർ തയ്യാർ (നാരങ്ങ വാട്ടി എടുത്ത കൊണ്ട് ഉടൻ തന്നെ ഉപയോഗിച്ച് തുടങ്ങാം.. ഇരിക്കും തോറും നന്നായി നയന്നു അലിയും നാരങ്ങ. പോരായ്മ ഉള്ള ഉപ്പു ചേര്ക്കാവുന്നതാണ്)


EmoticonEmoticon