Wednesday, December 14, 2016

ബീഫ് വരട്ടിയത്


ആവശ്യമുള്ള സാധനങ്ങള്‍:

ബീഫ്- 1 കിലോ
ചെറിയ ഉള്ളി- 500 ഗ്രാം
മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ള, ഇഞ്ചി പേസ്റ്റ്- 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില- രണ്ടുതണ്ട്
വെളിച്ചെണ്ണ, വെള്ളം, ഉപ്പ്

തയ്യാറാക്കുന്ന വിധം: 

ബീഫ് ചെറുതായി നുറുക്കിയെടുത്ത് നന്നായി കഴുകിയശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിച്ചു വെക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക.

ഒന്നോ രണ്ടോ മണിക്കൂറിനുശേഷം കുറച്ചുവെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ ഉപ്പു ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക. വെള്ളം മുഴുവന്‍ വറ്റിക്കരുത്.

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഇറച്ചി ഇട്ട് കുരുമുളകുപൊടിയും ചേര്‍ത്ത് വെള്ളം ശരിക്കും വറ്റിക്കുക.

വെള്ളം വറ്റിയാല്‍ ഇറക്കിവെച്ചു പത്തുമിനിറ്റു കൂടി അടച്ചുവെക്കുക. പിന്നീട് ഉപയോഗിക്കാം.


EmoticonEmoticon