Tuesday, December 13, 2016

അറേബ്യന്‍ മട്ടണ്‍ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി- 2 കപ്പ്
മട്ടണ്‍- 1 കിലോ
വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍
സവാള- 2 എണ്ണം
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി- 10 അല്ലി
കറുവാപ്പട്ട പൊടി- 1 സ്പൂണ്‍
കുങ്കുമപ്പൂവ്-1 നുള്ള്
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
തൈര്- അരക്കപ്പ്
ഉപ്പ്- പാകത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
ബദാം- പത്തെണ്ണം
ഉണക്കമുന്തിരി- 8 എണ്ണം
മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

അരി, കുങ്കൂുമപ്പൂവ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് വെയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കി അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് തണുത്തതിനു ശേഷെ തൈര് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചു മാറ്റി വെയ്ക്കുക. മട്ടണ്‍, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് വെണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. മട്ടണ്‍ ബിരിയാണി ചോറുമായി ചേര്‍ത്ത് യോജിപ്പിക്കുക. അഞ്ച് മിനിട്ട് ഓവനില്‍ വെച്ച് വേവിയ്ക്കുക. അതിനു ശേഷം ബദാം, ഉണക്കമുന്തിരി, മല്ലിയില എന്നിവ മുകളില്‍ വിതറി ഉപയോഗിക്കാം.


EmoticonEmoticon