ചേരുവകള്‍
കാബേജ് - ഒന്നിന്റെ പകുതി (ചെറുതായി അരിഞ്ഞത്)
• സവാള -ഒരെണ്ണം
• ഇഞ്ചി- ഒരു ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
• പച്ചമുളക്- മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
• തേങ്ങ ചിരവിയത്- അര കപ്പ്
• കറിവേപ്പില
• മല്ലിപ്പൊടി - അര ടീസ്പൂണ്‍
• മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
• ജീരകം - കാല്‍ ടീസ്പൂണ്‍
• ഉഴുന്ന് പരിപ്പ്- കാല്‍ ടീസ്പൂണ്‍
• കാരറ്റ് - ഒന്ന്
• കടുക് - അര ടീസ്പൂണ്‍
• ഉണക്ക മുളക്- രണ്ടെണ്ണം
• ഉപ്പ്
• മല്ലിയില
തയ്യാര്‍ ചെയ്യുന്ന വിധം
ഒരു ബൌളില്‍ കാബേജ്,സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തേങ്ങ, അര ടീസ്പ്പൂന്‍ ജീരകം, ഉപ്പ്, അല്‍പ്പം വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി,, ചേര്‍ത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്തു അഞ്ചു മിനിറ്റ് നേരം വെക്കുക.എണ്ണ ചൂടാക്കിയത്തിലേക്ക് കടുക് ഇടുക പൊട്ടിയ ശേഷം, ഉഴുന്ന്, ഉണക്ക മുളക് കറിവേപ്പില എന്നിവ ഇട്ട ശേഷം,പച്ചമുളക് അരിഞ്ഞത്, ഇഞ്ചി മിക്സ് ചെയ്തു വെച്ച കാബേജ് കൂട്ടും ചെറുതായി അരിഞ്ഞ കാരറ്റും ഇട്ട് നന്നായി ഇളക്കി എടുത്തു, ഒരു അഞ്ചു മിനിറ്റു നേരം ചെറു തീയില്‍ വേവിക്കുക. അവസാനം മല്ലിപ്പൊടി കൂടി ചേര്‍ത്ത് ഒന്ന് ഇളക്കി കൊടുക്കുക, അല്പം മല്ലിയില കൂടി അരിഞ്ഞിട്ടാല്‍ അടിപൊളി ടേസ്റ്റ് ആണ് . ഗ്യാസ് ഓഫ് ച്ചെയുക.കാബേജ് തോരന്‍ റെഡി.
EmoticonEmoticon