Saturday, July 9, 2016

ചിക്കന്‍ കുറുമ


ചേരുവകള്‍

ചിക്കന്‍ -1kg നന്നായി കഴുകി വൃത്തിയാക്കിയത് .
സവാള -3 ചെറുതായി കൊത്തിയരിഞ്ഞത്.
ഇന്ജി വെളുത്തുള്ളി ചതച്ചത് -1 1/2 tbsp വീതം
പച്ച മുളക് ചതച്ചത് -5-6
കറുകപ്പട്ട 1 (cinnamon)
ഗ്രാമ്പൂ -4 (cloves)
ഏലക്കായ -5 (cardamom)
കുരുമുളകുപൊടി -2 tbsp
മല്ലിപ്പൊടി -2 tbsp
ഉരുളക്കിഴങ്ങ് -2.( കഷണങ്ങളാക്കിയത്)
കട്ടിയുള്ള തേങ്ങാപാല്‍ -1 cup
അണ്ടിപ്പരിപ്പ് (cashewnut) വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു അരച്ചത്‌ -20 nos
തൈര്-2tsp(yogurt)
ഉപ്പ് ആവശ്യത്തിന്
ഓയില്‍ -2tbsp
കറിവേപ്പില
മല്ലിഇല

തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍ കൂകറില്‍ ഓയില്‍ ഒഴിച്ച് ചൂടാവുമ്പോള്‍ കരുകപ്പട്ടയും ഗ്രാമ്പൂവും ഏലക്കായുംഇടുക .ഇതിലേക്ക് ഇന്ജി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. പച്ചമുളക് ചതച്ചതും ചേര്‍ത്ത് വഴറ്റുക.സവാള ചേര്‍ക്കുക .നന്നായി വഴന്നതിനു ശേഷം മല്ലിപ്പൊടി,കുരുമുളകുപൊടി,  ഉപ്പും ചേര്‍ക്കുക.കറിവേപ്പിലയും ചേര്‍ക്കുക.ഇതിലേക്ക് ചിക്കനിടുക.നന്നായി ഇളക്കി യോജിപ്പിക്കുക .ഉരുളക്കിഴങ്ങും ചേര്‍ക്കുക.കുറച്ചു വെള്ളമൊഴിച്ചു കൂകര്‍ അടച്ചു വേവിക്കുക.(2-3 വിസില്‍ വന്നാല്‍ ഓഫ്‌ ചെയ്യാം). വെന്തതിനു ശേഷം 2 tsp തൈര് , അണ്ടിപ്പരിപ്പ് അരച്ചതും തേങ്ങാപാലും ചേര്‍ത്ത് (കുറച്ചു തേങ്ങ അരച്ചത്‌ വേണമെങ്കില്‍ ചേര്‍ക്കാം )തിളപ്പിക്കുക.തിളക്കുമ്പോള്‍ മല്ലി ഇലയും ചേര്‍ക്കുക.(ചപ്പാത്തി .പത്തിരി,പൊറോട്ട,പൂരി ഇതിലെക്കെല്ലാം നല്ല കോമ്പിനേഷന്‍ ആയിരിക്കും )




EmoticonEmoticon