Monday, May 23, 2016

ചേന മെഴുക്കുപുരട്ടി



ചേരുവകള്‍

ചേന (കഷ്ണങ്ങളാക്കിയത്) – 2 കപ്പ്‌
തേങ്ങാകൊത്ത് – ¼ കപ്പ്‌ (ആവശ്യമെങ്കില്‍)
ചെറിയ ഉള്ളി – 8 എണ്ണം
കറിവേപ്പില – 1 ഇതള്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേന തൊലി കളഞ്ഞ് കഷ്ണങ്ങളായി (1 ഇഞ്ച്‌ നീളത്തില്‍) മുറിക്കുക.
ചെറിയ ഉള്ളി ചെറുതായി അരിയുക.
നോണ്‍സ്റ്റിക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും തേങ്ങാകൊത്തും ചേര്‍ത്തിളക്കുക.
ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് ചേനയും, കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും, ½ കപ്പ്‌ വെള്ളവും ചേര്‍ത്തിളക്കി കുറഞ്ഞ തീയില്‍ അടച്ച് വച്ച് 10-12 മിനിറ്റ് വേവിക്കുക.
വെന്തതിനു ശേഷം കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തുറന്ന് വച്ച് 1-2 മിനിറ്റ് ഇടവിട്ട്‌ ഇളക്കി വേവിച്ചശേഷം തീ അണയ്ക്കുക.

കുറിപ്പ്

1. ചേന മെഴുക്കുപുരട്ടി കൂടുതല്‍ രുചികരമാക്കാനായി 1 നുള്ള് ഗരം മസാല ചേര്‍ക്കാവുന്നതാണ്.
2. ചേന മുറിക്കുമ്പോള്‍ കൈയ്യില്‍ ചൊറിച്ചില്‍ ഉണ്ടാവാതിരിക്കാനായി, എണ്ണ പുരട്ടുകയോ, കൈയ്യുറ ധരിക്കുകയോ ചെയ്യാം.


EmoticonEmoticon